
കൊളംബോ: ഉഭയകക്ഷി ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏഴു മേഖലകളിൽ ധാരണപത്രം ഒപ്പുവെച്ചു. ഊർജ്ജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ശ്രീലങ്കയിലെ ട്രിൻകോമലി നഗരം ഊർജ്ജ ഹബ്ബായി വളർത്തിയെടുക്കാൻ ഇന്ത്യയും ശ്രീലങ്കയും യുഎഇയും തമ്മിൽ ത്രികക്ഷി ധാരണപത്രത്തിലും ഒപ്പുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയും ചേർന്ന് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഉഭയകക്ഷി ചർച്ചയ്ക്കുശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണ് ശ്രീലങ്കയെന്ന് മോദി വിശേഷിപ്പിച്ചു.മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചയുടെ ഭാഗമായെന്നും ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം അത്യാവശ്യമാണെന്നും മോദി വ്യക്തമാക്കി. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നരേന്ദ്രമോദി നടത്തിയ ശ്രമങ്ങളെ മാനിച്ച് ശ്രീലങ്കൻ സർക്കാർ മിത്ര വിഭൂഷൻ നൽകി മോദിയെ ആദരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam