'താമരയും, വസുധൈവ കുടുംബകവും' : ഇന്ത്യയുടെ പുതിയ ജി20 ലോഗോ

Published : Nov 08, 2022, 06:53 PM IST
'താമരയും, വസുധൈവ കുടുംബകവും' : ഇന്ത്യയുടെ പുതിയ ജി20 ലോഗോ

Synopsis

"ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നതാണ് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്" - പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു. 

ദില്ലി: ജി20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദില്ലിയില്‍ ലോഗോ പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷമാണ് ഇതെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

"ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നതാണ് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്" - പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു. 

www.g20.in എന്നതാണ് ഇന്ന് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സൈറ്റ്. ലോകം കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതങ്ങളിലൂടെ കടന്ന് പോവുകയാണ്. ജി20യുടെ ഇപ്പോഴത്തെ ലോഗോ ലോകത്തിന് തന്നെ ഒരു പ്രതീക്ഷ  നല്‍കും. എന്തൊക്കെ വിപരീത പരിതസ്ഥിതിയിലും താമര വിരിഞ്ഞിരിക്കും- പ്രധാനമന്ത്രി പറഞ്ഞു.

"ജി 20 ലോഗോ വെറും ലോഗോ അല്ല നമ്മുടെ ഞരമ്പുകളിലെ വികാരത്തിന്‍റെ സന്ദേശമാണ് അത്. അത് ഒരു പ്രതിജ്ഞയാണ്. അതില്‍ നമ്മുടെ ചിന്തകളുണ്ട്. ലോഗോയിലെ ഏഴ് ഇതളുകള്‍ ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു, ഒപ്പം സംഗീതത്തിലെ ഏഴു സ്വരങ്ങളെ സൂചിപ്പിക്കുന്നു. ജി20 ലോകത്തെ ഒന്നിച്ച് നിര്‍ത്തുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെയും പൌരാണീകതയുടെയും, നമ്മുടെ വിശ്വാസത്തിന്‍റെയും ചിഹ്നമാണ് താമര" - പ്രധാനമന്ത്രി പറഞ്ഞു. 

കൊളോണിയലിസത്തിന്‍റെ കറുത്ത നാളുകളിലൂടെയാണ് രാജ്യ കടന്നുവന്നത്. അതിനാല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ അനുഭവങ്ങളില്‍ നിന്നും ഇന്ത്യ കരുത്ത് നേടി. ഇന്ത്യ പുതിയ ഇന്ത്യയുടെ കഴിവുകളില്‍ ലോകം ആകര്‍ഷിക്കപ്പെടുകയാണ്. ലോകം നമ്മള്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  അതിനാല്‍ ലോകത്തിന്‍റെ പ്രതീക്ഷകള്‍ കാക്കേണ്ടത് നമ്മുടെ കടമയാണ്. 130 കോടിയുടെ ശേഷിയുണ്ട് പുതിയ ഇന്ത്യയ്ക്ക്, എല്ലാം സംയോജിച്ച രാജ്യമാണിത് - പ്രധാനമന്ത്രി മോദി പറഞ്ഞു.

മൂന്നാം ലോക രാജ്യം എന്ന അവസ്ഥയില്‍ നിന്ന് ഒന്നാം രാജ്യം എന്ന അവസ്ഥയിലേക്ക് നാം മാറാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഒരു സൂര്യന്‍, ഒരു ലോകം പോലുള്ള പുനർനിർമ്മിക്കാവുന്ന ഊർജ്ജ പദ്ധതികളിലൂടെ നാം ലോകത്തിന് മാതൃകയാകണം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കണം നമ്മുടെ മന്ത്രം. അതിലൂടെ ജി20 ലോകത്തിന്‍റെ ക്ഷേമത്തിന് വഴിപാകണം. 

അതേ സമയം ജി20 പ്രസിഡന്‍റിസി ഇന്ത്യയ്ക്ക് ലോകത്തിന്‍റെ മുന്നില്‍ പുത്തന്‍ വിഷയങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുക. നിലവില്‍ ഇന്തോനേഷ്യയാണ് ഈ സ്ഥാനത്ത് ഉള്ളത്. 

ലോകത്തിന്‍റെ 85 ശതമാനം ജിഡിപി കൈയ്യാളുന്ന രാജ്യങ്ങളാണ് ജി20യില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണമാണ് ഈ അന്താരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നത്. ലോകത്തിലെ മൊത്തം വ്യാപാരത്തിന്‍റെ 70 ശതമാനം ജി20 രാജ്യങ്ങളാണ് നടത്തുന്നത്. അടുത്ത വര്‍ഷത്തെ ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. 

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്; വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

ലോകബാങ്ക്, ഐഎംഎഫ് സുപ്രധാന യോഗങ്ങള്‍: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശത്തേക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം