ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലേക്ക് സന്ദർശനം നടത്താൻ തീരുമാനിച്ചു. അടുത്ത മാസം അഞ്ചിനാകും മോദിയുടെ ശ്രീലങ്കൻ സന്ദർശനം. അഞ്ചാം തിയതി മോദി കൊളംബോയിലെത്തുമെന്ന് ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയാണ് അറിയിച്ചത്. തായ് ലൻഡിലെ ബിംസ്റ്റെക് ഉച്ചകോടിക്ക് ശേഷമാകും മോദി കൊളംബോയിലെത്തുക. കഴിഞ്ഞ വർഷം ദിസനായകെ ദില്ലി സന്ദർശിച്ചപ്പോൾ മോദിയെ ലങ്കയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോദി ലങ്കയിലേക്ക് തീരിക്കുന്നത്. മത്സ്യതൊഴിലാളികളുടെയടക്കം വിഷയം ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായി ശ്രീലങ്കൻ പ്രസിഡന്‍റ് നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇന്ത്യയിലേക്കുള്ളത്. ആ സമയത്ത് തന്നെ മോദിയെ അദ്ദേഹം ശ്രീലങ്കയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോദി ഇപ്പോൾ ലങ്ക സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തിൽ മോദിയുടെ സന്ദർശനത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളി വിഷയത്തിലും മോദി - ദിസനായകെ ചർച്ചകളിൽ നിർണായക തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം