പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

Published : Jul 15, 2026, 06:50 PM IST
pok protests sardar aman khan pak army kashmiris weapons terrorism claims

Synopsis

പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും ഏറ്റുമുട്ടി 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിരക്ക് കുറയ്ക്കുക, ഗോതമ്പ് സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പ്രക്ഷോഭത്തെ പാക് ഭരണകൂടം അടിച്ചമർത്തുകയാണ്. മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ദില്ലി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘർഷം നിയന്ത്രണാതീതമായതോടെ റാവലാകോട്ട് ഉൾപ്പെടെ നഗരങ്ങൾ പൂർണ്ണമായി അടച്ചുപൂട്ടി. സംഘർഷ മേഖലകളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ മാധ്യമങ്ങൾക്ക് കടുത്ത വിലക്ക് ഏർപ്പെടുത്തി. ഇന്റർനെറ്റ് ഉൾപ്പെടെ വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു.

ജൂലൈ 27-ന് പാക് അധിനിവേശ കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മേഖലയിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തമായത്. നിയമസഭയിൽ അഭയാർത്ഥികൾക്കായുള്ള 12 പ്രത്യേക സീറ്റുകൾ നിർത്തലാക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, സബ്സിഡി നിരക്കിൽ ഗോതമ്പ് ലഭ്യമാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. സമരങ്ങളുടെ പേരിൽ ജയിലിൽ അടച്ച പ്രക്ഷോഭകരെയും പ്രാദേശിക നേതാക്കളെയും മോചിപ്പിക്കണമെന്നും മേഖലയിലെ സൈനിക അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.

പ്രക്ഷോഭത്തെ കടുത്ത രീതിയിലാണ് പാക് ഭരണകൂടം നേരിടുന്നത്. മാർച്ച് തടയുന്നതിനായി പാകിസ്താൻ റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്സ് എന്നിവരടക്കം നാലായിരത്തോളം അതിർത്തിരക്ഷാ സൈനികരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ സൈന്യം കണ്ണീർ വാതകവും വെടിയുണ്ടകളും പ്രയോഗിച്ചതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. പ്രക്ഷോഭകരെ സായുധ ഭീകരസംഘടനയായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന പാക് ഭരണകൂടം, ഇതിനോടകം തന്നെ 150-ലധികം പേർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റാവലാകോട്ട് നഗരത്തിൽ നിലവിൽ കടുത്ത കർഫ്യൂവും നിയന്ത്രണങ്ങളും തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
ഇറാനെതിരെ പുതിയ കൊലവിളിയുമായി ട്രംപ്; 'ആരും ബാക്കിയുണ്ടാവില്ല, ഊർജ നിലയങ്ങളും പാലങ്ങളും തരിപ്പണമാക്കും, വേഗം ചർച്ചയിലേക്ക് മടങ്ങിക്കോ'