പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി; രാമനാഥക്ഷേത്രമുള്‍പ്പടെ കനത്ത സുരക്ഷയില്‍

Published : Apr 27, 2019, 09:16 AM IST
പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി; രാമനാഥക്ഷേത്രമുള്‍പ്പടെ കനത്ത സുരക്ഷയില്‍

Synopsis

ശ്രീലങ്കന്‍ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശം പൊലീസ് ഗൗരമവമായെടുത്തിട്ടുണ്ട്. രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 

രാമേശ്വരം: പാമ്പന്‍ കടല്‍പ്പാലത്തിന് ബോംബ് ഭീഷണി. ചെന്നൈയിലെ പൊലീസ് ഒഫീസിലാണ് ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി.  വാഹന പരിശോധനയും പൊലീസ് ശക്തമാക്കി.

ശ്രീലങ്കന്‍ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശം പൊലീസ് ഗൗരമവമായെടുത്തിട്ടുണ്ട്. രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം
മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു