കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം, മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനായി മാർപാപ്പ നിയമിച്ചു

Published : Jan 24, 2025, 06:25 PM ISTUpdated : Jan 24, 2025, 06:33 PM IST
കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം, മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനായി മാർപാപ്പ നിയമിച്ചു

Synopsis

ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിന്‍റെ നിയമനത്തിൽ നിർണായകമായത്

വത്തിക്കാൻ: മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്. സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതൻ ആയിരുന്ന കർദിനാൾ ആയൂസോ ഗിഷോടിന്‍റെ പകരക്കാരനായി എത്തുമ്പോൾ കൂവക്കാടിന്‍റെ അംഗീകാരവും വർധിക്കുകയാണ്. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിന്‍റെ നിയമനത്തിൽ നിർണായകമായത്. 

മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് ആയി നിയമിച്ചുള്ള അറിയിപ്പ് ഇപ്രകാരം

വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. അതേസമയം മാർപാപ്പായുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവ്വഹിക്കും.

മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്‍റെ സ്ഥാനാരോഹണം; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാളായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. ഡിസംബർ 8 നായിരുന്നു സ്ഥാനാരോഹണം. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. കർദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും കർദിനാൾ ബസേലിയോസ് ക്ലീമിസിനും പിന്നാലെയാണ് ഒരു മലയാളി കൂടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തിയത്. സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ കൂവക്കാട് 2006 മുതൽ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്.

ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടായിരുന്നു വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഡിസംബർ 8 ന് നടന്ന ചടങ്ങുകള്‍ക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തിന്‍റെ 20 -ാം വര്‍ഷത്തിലായിരുന്നു മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കർദിനാളായുള്ള കൂവക്കാടിന്‍റെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അന്ന് പറഞ‌്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സ്ഥാനാരോഹണ ചടങ്ങിനെക്കുറിച്ച് അന്ന് പ്രധാനമന്ത്രി എക്സിൽ കുറിപ്പിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു