ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെ വത്തിക്കാൻ

By Web TeamFirst Published Jul 10, 2021, 8:38 AM IST
Highlights

ആശുപത്രി വിടാറായിട്ടില്ലെന്നും ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളിൽ മാർപ്പാപ്പ പങ്കെടുക്കില്ലെന്നും അറിയിപ്പുണ്ട്. റോമിലെ ആശുപത്രിയിൽ നിന്നാണ് പ്രാർത്ഥന അർപ്പിക്കുക. 

കുടലിലെ ശത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ.എന്നാൽ ആശുപത്രി വിടാറായിട്ടില്ലെന്നും ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളിൽ മാർപ്പാപ്പ പങ്കെടുക്കില്ലെന്നും അറിയിപ്പുണ്ട്. റോമിലെ ആശുപത്രിയിൽ നിന്നാണ് പ്രാർത്ഥന അർപ്പിക്കുക. ജൂലൈ നാലിനാണ് 84കാരനായ മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

2013ല്‍ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വന്‍കുടല്‍ ചുരുങ്ങുന്ന അവസ്ഥയേ തുടര്‍ന്നായിരുന്നു ഇത്. പത്ത് പേരടങ്ങുന്ന സംഘമാണ് മാര്‍പ്പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. യുവാവായിരിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം അസുഖത്തേത്തുടര്‍ന്ന് നീക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!