
വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആശീർവാദം നൽകുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.
നേരത്തെ ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ സ്വീകരിച്ചിരുന്നു. മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ മറുപടി. പ്രായപൂർത്തിയായ ട്രാന്‍സ് വ്യക്തികൾക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി.
Also Read: ട്രാൻസ് സമൂഹത്തിന് പിന്തുണ, മാമോദീസയിലും വിവാഹ ചടങ്ങിലും നിർണായക സാന്നിധ്യമാകാമെന്ന് മാർപ്പാപ്പ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam