ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ

Published : Jan 17, 2025, 02:00 AM IST
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ

Synopsis

കൈക്ക് പരിക്കേറ്റെങ്കിലും പൊട്ടലില്ലെന്ന് വത്തിക്കാൻ പുറത്തുവിട്ട അറിയിപ്പിൽ വിശദമാക്കുന്നു.

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. വസതിയിലുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരിക്കേറ്റത്. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.

ഒരു മാസം മുമ്പും വീഴ്ചയിൽ മാർപാപ്പയുടെ കവിളിൽ ചെറിയ പരിക്കുകൾ പറ്റിയിരുന്നു. കാൽ മുട്ടിലേത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം മാർപാപ്പ വീൽ ചെയറിന്റെ സാഹയത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ