നാഗാ തൊപ്പിയണിഞ്ഞ് മാര്‍പ്പാപ്പ; അണിയിച്ചത് മലയാളി വൈദികന്‍, വൈറലായി ചിത്രങ്ങള്‍

By Web TeamFirst Published Jun 3, 2019, 8:12 PM IST
Highlights

മെയ് 28നാണ് തൊപ്പിയും അംഗാമി നെക്ലസും സമ്മാനിച്ചത്. നാഗന്മാരുടെ പോരാട്ടവീര്യത്തിന്‍റെ അടയാളമാണ് നാഗാ പാരമ്പര്യ തൊപ്പി.

വത്തിക്കാന്‍ സിറ്റി: നാഗാ പാരമ്പര്യ തൊപ്പിയണിഞ്ഞ് നില്‍ക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മലയാളിയായ നാഗാലാന്‍ഡ് ബിഷപ്പ് ഡോ. ജെയിംസ് തോപ്പിലാണ് വത്തിക്കാന്‍ സിറ്റിയില്‍വച്ച് മാര്‍പ്പാപ്പക്ക് നാഗാ പാരമ്പര്യ തൊപ്പി സമ്മാനിച്ചത്.

മെയ് 28നാണ് തൊപ്പിയും അംഗാമി നെക്ലസും സമ്മാനിച്ചത്. നാഗന്മാരുടെ പോരാട്ടവീര്യത്തിന്‍റെ അടയാളമാണ് നാഗാ പാരമ്പര്യ തൊപ്പി. ആദ്യമായിട്ടല്ല ഡോ. ജെയിംസ് തോപ്പില്‍ മാര്‍പ്പാപ്പക്ക് നാഗാ തൊപ്പി സമ്മാനിക്കുന്നത്. 2015ലും സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് സ്ക്വയറില്‍വച്ച് തൊപ്പി സമ്മാനിച്ചിരുന്നു. അന്നും ചിത്രങ്ങള്‍ വൈറലായിരുന്നു.  

click me!