
വത്തിക്കാൻ : ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പോപ്പ് ലിയോ പതിനാലാമന് ഇന്ന് ആശുപത്രി വിടും. പോപ്പ് ലിയോ ഞായറാഴ്ച പൊതുവേദിയില് ഏഞ്ചലസ് പ്രാര്ഥന നടത്തുമെന്ന് വത്തിക്കാന് അറിയിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. അദ്ദേഹം ആശുപത്രി വിടാൻ തക്കവിധം ആരോഗ്യവാനാണെന്നും ഡോക്ടർമാർ അറിയിച്ചു. പോപ്പിന്റെ ആരോഗ്യനിലതൃപ്തികരമാണെന്ന് വത്തിക്കാന് വക്താവ് അറിയിച്ചു. കുട്ടികള് അയച്ച കത്തുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറിയതായും വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതല് പോപ്പ് ഔദ്യോഗിക പ്രവര്ത്തനങ്ങള് പുനരാരംഭിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂര് നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്ണതകളൊന്നും ഉണ്ടായില്ലെന്നും ഡോക്ടര്മാര് അറിയിച്ചിരുന്നു. റോമിലെ അഗോസ്റ്റിനോ ജെമെല്ലി സര്വകലാശാലാ ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്. ശ്വാകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങൾ വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ആശുപത്രിയിലെ താൽക്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam