സബ് സ്റ്റേഷനിൽ തീപിടുത്തം; ഹീത്രൂ വിമാനത്താവളം അർദ്ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്

Published : Mar 21, 2025, 09:35 AM ISTUpdated : Mar 22, 2025, 01:02 AM IST
സബ് സ്റ്റേഷനിൽ തീപിടുത്തം; ഹീത്രൂ വിമാനത്താവളം അർദ്ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്

Synopsis

മാർച്ച് 21ന് അർദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയുള്ള അറിയിപ്പ്.

ലണ്ടൻ: വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം ഇന്ന് അർദ്ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇന്ന് ഹീത്രൂ വഴി യാത്രകൾക്ക് പദ്ധതിയുള്ളവർ യാത്ര ചെയ്യരുതെന്നും പകരം വിമാനം അവരവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടണമെന്നും  അറിയിപ്പിൽ പറയുന്നു.

വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവിൽ വൈദ്യുതി തടസം നേരിട്ടത്. തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാർച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പ് പിന്നാലെയെത്തി. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു