മലേഷ്യയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

Published : Feb 22, 2026, 11:29 PM ISTUpdated : Feb 23, 2026, 12:18 AM IST
earthquake

Synopsis

കോട്ട ബെലൂഡ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്.

ക്വലാലമ്പൂർ: മലേഷ്യൻ തീരത്ത് വൻ ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. ബോർണിയോ ദ്വീപിലെ സബാ സംസ്ഥാനത്തിന് സമീപമാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ശാസ്ത്രജ്ഞർ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ കോട്ട കിനബലുവിന് 100 കിലോമീറ്റർ അകലെ വടക്കുകിഴക്കായി 619.8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല.

ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ്ജിഎസ് വിലയിരുത്തി. ഭൂകമ്പത്തിന്റെ ആഴം പരിശോധിച്ചാൽ സുനാമി സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിലവിൽ ജാഗ്രതാ നിർദേശമൊന്നും നൽകിയിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മലേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സബയുടെ പടിഞ്ഞാറൻ തീരത്തും സരാവക് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും
പശ്ചിമേഷ്യയിൽ യുദ്ധമല്ല, സമാധാനം പുലർന്നേക്കും; ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ മാർച്ചിൽ പുനരാരംഭിച്ചേക്കും; ഉപരോധങ്ങളിൽ ധാരണക്കും സാധ്യത