
ലൂസിയാന: പള്ളിയുടെ അള്‍ത്താരയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അത് ചിത്രീകരിച്ച വൈദികന്‍ അറസ്റ്റില്‍. അമേരിക്കയിലെ ലൂയിയാനയില്‍ കത്തോലിക്കാ വൈദികനെയാണ് അറസ്റ്റ് ചെയ്തത്. ലൂയിയാനയിലെ പേള്‍ റിവറിലുള്ള സെയിന്‍റ് പീറ്റര്‍ ആന്‍ഡ് പോള്‍ റോമന്‍ കത്തോലിക്കാ പള്ളിയിലെ വൈദികനായ ട്രാവിസ് ക്ലാര്‍ക്ക് ആണ് പിടിയിലായത്.
വൈദികന്‍ ഒരേസമയം രണ്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പേര് വെളിപ്പെടുത്ത ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. അള്‍ത്താര നിറയെ സെക്സ് കളിപ്പാട്ടങ്ങള്‍ വച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സാക്ഷി വെളിപ്പെടുത്തിയത്.
തന്‍റെ ഫോണില്‍ ഇതെല്ലാം പകര്‍ത്തിയ ശേഷം സാക്ഷി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ട്രാവിസിനൊപ്പം രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനൊപ്പമുള്ള ലൈംഗിക ബന്ധം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്ത്രീകള്‍ മൊഴി നല്‍കിയത്. പൊതുസ്ഥലത്തുള്ള അശ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പോണ്‍ ചിത്രങ്ങളിലെ നടിയാണെന്നാണ് പൊലീസ് പറയുന്നത്. ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച്ബിഷപ്പ് സംഭവം നടന്ന പള്ളി സന്ദര്‍ശിച്ചു. അള്‍ത്താരയുടെ വിശുദ്ധി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ആചാരപരമായ ചടങ്ങുകള്‍ അദ്ദേഹം നടത്തിയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായതോടെ ട്രാവിസിനെ അതിരൂപത സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam