
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം കേറ്റ് മിഡിൽണ് ക്യാൻസർ ബാധിതയെന്ന് വെളിപ്പെടുത്തൽ. വീഡിയോ പ്രസ്താവനയിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസർ സ്ഥിരികരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സയുടെ പ്രാഥമിക പുരോഗമിക്കുന്നതായും കേറ്റ് വിശദമാക്കി. പിന്തുണ സന്ദേശങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് രോഗാവസഥയേക്കുറിച്ച് തുറന്ന് സംസാരിച്ചത്. ക്രിസ്തുമസിന് ശേഷം കേറ്റിനെ പൊതുവിടങ്ങളിൽ കാണാതിരുന്നത് വലിയ രീതിയൽ ചർച്ചയായിരുന്നു.
ഇതിനിടയൽ മദേഴ്സ് ഡേയ്ക്ക് കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രത്തിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ ഫോട്ടോ ഏജൻസികൾ ചിത്രം പിൻവലിച്ചത് വലിയ രീതിയിൽ അഭ്യൂഹങ്ങൾക്കും വഴി തെളിച്ചിരുന്നു. ഇതിനിടയിലാണ് കാതറിൻ രാജകുമാരി തന്നെ രോഗവിവരങ്ങൾ വിശദമാക്കി രംഗത്ത് എത്തിയത്. ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികൾ ഫെബ്രുവരിയിൽ ആരംഭിച്ചതായും കാതറിൻ വിശദമാക്കി. ക്യാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് ആവശ്യപ്പെട്ടു.
ജോർജ്ജ്, ഷാർലെറ്റ്, ലൂയിസ് എന്നീ മക്കളോട് കാര്യങ്ങൾ വിശദമാക്കാൻ ഏറെ സമയം ഏടുത്തുവെന്നും കാതറിൻ വീഡിയോയിൽ വിശദമാക്കി. നേരത്തെ ഫെബ്രുവരിയിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. നേരത്തെ കാതറിന്റെ അസുഖം ക്യാൻസറല്ലെന്നും മെഡിക്കൽ വിവരങ്ങള്‍ കാതറീൻ സ്വകാര്യമാക്കി വെയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും കൊട്ടാരം നേരത്തെ പ്രതികരിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam