
മസാച്യുസെറ്റ്സ് : അവയവദാനത്തിന് തയ്യാറാവുന്ന തടവുകാര്‍ക്ക് ശിക്ഷാ കാലത്തില്‍ ഇളവ് നല്‍കാനുള്ള നീക്കവുമായി അമേരിക്കയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സ്. മജ്ജ മാറ്റിവയ്ക്കാനൊരുങ്ങുന്നവര്‍ക്കും അവയവ ദാനത്തിന് ഒരുങ്ങുന്നവര്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള ബില്ലാണ് ഇവിടെ ഒരുങ്ങുന്നത്. ജനപ്രതിനിധികളുടെ അംഗീകാരം നേടിയാല്‍ അവയവ ദാനത്തിന് തടവുകാരെ സജ്ജമാക്കുന്ന തരത്തിലാണ് മാറ്റമാണ് ഉണ്ടാവുക. 60 മുതല്‍ 365 ദിവസം വരെ ഇളവ് ലഭിക്കാനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ ഉണ്ടാവുന്നത്.
പദ്ധതിയില്‍ പ്രയോജനം ലഭ്യമാക്കുന്നവരെ അഞ്ചംഗ സംഘം നിരീക്ഷിക്കും. ഈ കമ്മിറ്റിയാണ് തടവുകാരെ പദ്ധതിക്ക് അനുയോജ്യരാണോയെന്നത് വിലയിരുത്തുക. ദാനം ചെയ്ത മജ്ജയുടെ അളവും ദാനം ചെയ്ത അവയവങ്ങളുടെ എണ്ണവും അനുസരിച്ച് ഇളവ് ലഭിക്കുന്ന കാലയളവിന് മാറ്റം വരും. നിലവില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രം അവയവങ്ങള്‍ ദാനം ചെയ്യാനാണ് തടവുകാര്‍ക്ക് അനുമതിയുള്ളത്. വധശിക്ഷയ്ക്ക് വിധിച്ച തടവുകാരില്‍ നിന്ന് അവയവ ദാനത്തിന് അമേരിക്കയിലെ ഒരു സംസ്ഥാനത്തും അനുമതിയില്ല.
രണ്ട് പേരുടെ ജീവന് താങ്ങുനല്‍കി മരണത്തിലേക്കിറങ്ങിപ്പോയി ഒന്നര വയസുകാരി
അത് അവയവ ദാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച തടവുകാര്‍ ആണെങ്കില്‍ കൂടിയും ഈ അവയവദാനത്തിന് നിയമത്തിന്‍റെ പിന്തുണയില്ല. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 104413 പേരാണ് അമേരിക്കയില്‍ അവയവദാനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ തന്നെ 58970 പേര്‍ ആക്ടീവ് വെയ്റ്റിംഗ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
നിറത്തിന്‍റെ പേരിലുള്ള വിവേചനം പോലും അവയവദാനത്തിന് വെല്ലുവിളിയാവുന്ന കാലത്ത് നിയമം ഒറു പരിധി വരെ സഹായകരമാവും എങ്കിലും ഇത് പൂര്‍ണമായും പ്രശ്നങ്ങളെ പരിഹരിക്കുന്നില്ലെന്നാണ് തടവുകാരുടെ ലീഗല്‍ സര്‍വ്വീസ് പോളിസി ഡയറക്ടറായ ജസി വൈറ്റ് വിശദമാക്കുന്നത്. എന്നാല്‍ അവയവ ദാനത്തിന് ശേഷമുള്ള കാലത്തെ തടവുകാരുടെ ആരോഗ്യ പരിചരണത്തേക്കുറിച്ചുള്ള ആശങ്കകള്‍ ജനപ്രതിനിധികള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam