വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ഇടിച്ച് കയറി ജെറ്റ് വിമാനം, ഒരാൾ മരിച്ചു, സംഭവം അരിസോണയിൽ

Published : Feb 11, 2025, 12:31 PM IST
വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ഇടിച്ച് കയറി ജെറ്റ് വിമാനം, ഒരാൾ മരിച്ചു, സംഭവം അരിസോണയിൽ

Synopsis

നിലവില്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഉടനെ തുറക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കയില്‍ മൂന്ന് വ്യോമയാന ദുരന്തങ്ങളാണ് ഉണ്ടായത്. 

സ്കോട്ട്സ്ഡെയ്ല്‍: വിമാനത്താവളത്തിൽ നിർത്തിയിട്ട ജെറ്റ് വിമാനത്തിലേക്ക്  ഇടിച്ച് കയറി മറ്റൊരു വിമാനം. അമേരിക്കയിലെ അരിസോണയിലെ സ്കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ പ്രൈവറ്റ് ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ജെറ്റ് വിമാനത്തിലേക്ക് മറ്റൊരു ബിസിനസ് ജെറ്റ് ഇടിച്ചാണ് അപകടം. ഇടിച്ചതിനു ശേഷം ട്രാക്കില്‍ നിന്ന് ജെറ്റ് തെന്നിമാറി. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ചികിത്സയിലിരിക്കുന്നവരുടെ  നില ഗുരുതരമല്ലെന്ന് സ്കോട്ട്‌സ്‌ഡെയ്‌ൽ ഫയർ ഡിപ്പാർട്ട്‌മെന്‍റ് ക്യാപ്റ്റൻ ഡേവ് ഫോളിയോ വ്യക്തമാക്കി. അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

നിലവില്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഉടനെ തുറക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കയില്‍ മൂന്ന് വ്യോമയാന ദുരന്തങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അരിസോണയിലെ വിമാനാപകടം. ജനുവരി 29 നാണ് വൈറ്റ് ഹൗസിന് അഞ്ചുകിലോമീറ്റര്‍ അകെലെ 67 പേര്‍ മരിക്കാനിടയായ വിമാനാപകടം നടന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ യാത്രാവിമാനം ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.  ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത് 3 സൈനികരാണ്. അപകടത്തില്‍ എല്ലാവരും മരിച്ചിരുന്നു.

ജനുവരി 31 ന് ഫിലാഡൽഫിയയിൽ  മെഡിക്കൽ ട്രാൻസ്‌പോർട്ടേഷൻ വിമാനം തകർന്നുവീണ് ഏഴുപേര്‍ മരിക്കുകയുണ്ടായി. പടിഞ്ഞാറൻ അലാസ്കയിൽ യാത്രാമധ്യേ ഒരു ചെറിയ യാത്രാ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു.
 

Read More: അമേരിക്കയെ നടുക്കിയ വിമാനാപകടം; 67 പേരുടെ ജീവനെടുത്ത ആകാശ ദുരന്തം

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു