
കുവൈത്ത് സിറ്റി: സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന്‍റെ സന്തോഷത്തില്‍ കുവൈത്ത് സര്‍വകലാശാലയിലെ ഒരു പ്രൊഫസർ സന്തോഷം പ്രകടിപ്പിച്ചത് തൻ്റെ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. കൂടാതെ, അവര്‍ക്ക് മുഴുവൻ മാര്‍ക്കും നൽകി. സിറിയയുടെ വിമോചനത്തിലെ സന്തോഷത്തിലും വിദ്യാർത്ഥികൾക്ക് ആശ്വാസം എന്ന നിലയിലുമാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് ഫ്രൊഫസർ പറയുന്നത്.
അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും സിറിയൻ ജനതയുടെ മോചനത്തിന് ഒരു നല്ല വാർത്ത. അഞ്ചാമത്തെ പരീക്ഷ റദ്ദാക്കി, എല്ലാവർക്കും മുഴുവൻ മാർക്കും നൽകി എന്നാണ് പ്രൊഫസര്‍ ട്വീറ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരീക്ഷയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും ഈ രീതിയിൽ പ്രൊഫസർമാരുടെ ഇച്ഛയ്ക്കും മാനസികാവസ്ഥയ്ക്കും വിധേയമാക്കാനുള്ള നീക്കത്തിലെ അമ്പരപ്പും നീരസവുമാണ് വിദ്യാര്‍ത്ഥികൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ തീരുമാനത്തെ ചൊല്ലി പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam