കൊളോണിയൽ കാലം കഴിഞ്ഞെന്ന് ട്രംപിനോട് പുടിൻ; 'ഇന്ത്യയോടും ചൈനയോടും ഇങ്ങനെ സംസാരിക്കരുത്'

Published : Sep 05, 2025, 09:11 PM IST
Modi Putin and Xi

Synopsis

ഇന്ത്യയോടും ചൈനയോടുമുള്ള അമേരിക്കൻ പ്രസിഡൻ്റിൻ്റെ തുടർച്ചയായ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പുടിൻ

ദില്ലി: ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് തുടർച്ചയായി നടത്തുന്ന പ്രസ്‌താവനകളെ വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. കൊളോണിയൽ കാലം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റിനെ ഓർമപ്പെടുത്തിയ അദ്ദേഹം ഇന്ത്യയോടും ചൈനയോടും ഈ നിലയിൽ സംസാരിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ആത്യന്തികമായി സാധാരാണ രാഷ്ട്രീയ സംഭാഷണം തുടരേണ്ടി വരുമെന്നും എല്ലാം അതിൻ്റെ സ്ഥാനത്ത് വരുമെന്നും പുടിൻ പറഞ്ഞു.

'150 കോടിയോളം ജനങ്ങളുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തികമായി ശക്തരായ രാജ്യങ്ങൾ. ഇങ്ങനെയുള്ള രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് പറയുമ്പോൾ ഈ രാജ്യങ്ങളിലെ ശക്തരായ നേതാക്കൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കൂടി ഓർക്കണം.' വാഷിങ്ടൺ കാലഹരണപ്പെട്ട തന്ത്രങ്ങളിലേക്ക് മടങ്ങുകയാണെന്നും പുടിൻ കുറ്റപ്പെടുത്തി.

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്ക് ശേഷം ചൈനയിൽ സംസാരിക്കുകയായിരുന്നു പുടിൻ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താൻ കാരണമെന്ന് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ 25 ശതമാനം കൂട്ടി 50 ശതമാനമാക്കി ഉയർത്തിയ അമേരിക്കയുടെ നടപടിയെ നേരത്തെയും പുടിൻ വിമർശിച്ചിരുന്നു. ചൈനയും അമേരിക്കയുടെ നടപടിയെ വിമർശിച്ചിരുന്നു.

ഇന്ത്യയും ചൈനയും റഷ്യയും ചേർന്ന് ശക്തമായ പുതിയ സൗഹൃദ ശക്തിപ്പെട്ടതോടെ ഇന്ന് വീണ്ടും ട്രംപ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്നും അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നുമാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം യുഎസിൻ്റെ അധിക തീരുവ പ്രഹരത്തിൽ ആഘാതമേൽക്കുന്ന കമ്പനികൾക്ക് സമാശ്വാസ പാക്കേജ് പരിഗണനയിലുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സിഎൻബിസിക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും