ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ്; എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി

By Web TeamFirst Published Mar 23, 2020, 1:49 PM IST
Highlights
  • ജീവനക്കാരില്‍ ഒരാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി.
  • 500-ഓളം ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്. 

ലണ്ടന്‍: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി. ജീവനക്കാരില്‍ ഒരാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയത്. 

വ്യാഴാഴ്ചയാണ് 93കാരിയായ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റിയത്. എന്നുവരെയാണ് രാജ്ഞി വിന്‍ഡ്‌സോര്‍ കാസിലില്‍ താമസിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.നിലവില്‍ രാജ്ഞിയുടെ എല്ലാപരിപാടികളും റദ്ദാക്കി. രാജ്ഞി ആരോഗ്യവതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

എലിസബത്ത് രാജ്ഞിയെ വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റുന്നതിന് മുമ്പാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 500ഓളം ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്. കൊവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!