പരിസ്ഥിതി സൗഹാര്‍ദ്ദമാകാന്‍ പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കി; 'ബദല്‍ മാര്‍ഗം' റേഡിയോ ജോക്കിയുടെ ജീവനെടുത്തു

Published : Jul 08, 2019, 11:42 PM IST
പരിസ്ഥിതി സൗഹാര്‍ദ്ദമാകാന്‍  പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കി; 'ബദല്‍ മാര്‍ഗം' റേഡിയോ ജോക്കിയുടെ ജീവനെടുത്തു

Synopsis

ഗ്ലാസ് നിര്‍മിത ജ്യൂസ് കപ്പുമായി പടികള്‍ ഇറങ്ങുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇവരുടെ കണ്ണിലേക്ക് കപ്പിലുണ്ടായിരുന്ന സ്ട്രോ തുളച്ച് കയറുകയുമായിരുന്നു. 

ഹാംപ്ഷെയര്‍: സ്ടോ കുത്തിക്കയറി മുന്‍ റേഡിയോ ജോക്കിക്ക് ദാരുണാന്ത്യം. പരിസ്ഥിതി സൗഹാര്‍ദ്ദകരമാക്കാന്‍ ഉപയോഗിച്ച ലോഹ നിര്‍മ്മിത സ്ട്രോ അബദ്ധത്തില്‍ കണ്ണില്‍ തുളച്ചു കയറിയാണ് സംഭവം.  നവംബറില്‍ സംഭവിച്ച അപകടത്തിന് പിന്നാലെ എലേന ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 

കണ്ണിലൂടെ തുളച്ചുകയറിയ സ്ട്രോ ലണ്ടന്‍ സ്വദേശിയും അറുപതുകാരിയായ  എലേനയുടെ തലയോട്ടിക്കും കാര്യമായ തകരാര്‍ വരുത്തിയിരുന്നു. ഗ്ലാസ് നിര്‍മിത ജ്യൂസ് കപ്പുമായി പടികള്‍ ഇറങ്ങുന്നതിനിടയില്‍ എലേന കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ കപ്പ് പൊട്ടുകയും കപ്പിലുണ്ടായിരുന്ന സ്ട്രോ എലേനയുടെ കണ്ണില്‍ തുളച്ച് കയറുകയുമായിരുന്നു. 

പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു മുന്‍ റേഡിയോ ജോക്കി കൂടിയായ എലേന സ്ട്രൂത്തേസ് ഗാര്‍ഡനര്‍ ലോഹനിര്‍മിത സ്ട്രോകള്‍ ഉപയോഗിച്ചിരുന്നത്. കുപ്പിയുടെ കപ്പില്‍ ഉറപ്പിച്ച നിലയിലായിരുന്നു സ്ട്രോയുണ്ടായിരുന്നത്. കോടിക്കണക്കിന് പ്ലാസ്റ്റിക നിര്‍മ്മിത സ്ട്രോകളാണ് ലണ്ടനില്‍ മാത്രം വലിച്ചെറിയുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

നേരത്തെ കുതിരയോട്ടത്തിനിടയില്‍ സംഭവിച്ച പരിക്കില്‍ നിന്ന് മുക്തയാവാതിരുന്ന എലേന സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളയാളായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പ്ലാസ്റ്റിക് ഉപേക്ഷിക്കാനുള്ള സന്ദേശങ്ങളും ബോധവല്‍ക്കരണ പരിപാടികള്‍ക്കും പിന്നാലെയാണ് നിരവധിയാളുകള്‍ പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ തയ്യാറാവുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനസംഖ്യ കുതിക്കുന്നു, കോണ്ടത്തിന്‍റെ വില കുറക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ; ഐഎംഎഫിന് മുന്നിൽ ഗതികെട്ട് അഭ്യർത്ഥന, തള്ളി
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്