
തിരുവനന്തപുരം: കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. വൈദ്യുതി തേടി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കണ്ട് വൈദ്യുതി തേടും. അതേസമയം, ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി നിരക്ക് കുറയ്ക്കാൻ മെയിൽ അയച്ചു. രാത്രിയും പകലും ഒരേ നിരക്കാണ് ഹിമാചൽ ആവശ്യപ്പെട്ടത്. യൂണിറ്റിന് 13.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ വാഗ്ദാനം. അതാകട്ടെ 80 മെഗാവാട്ട് മാത്രമാണ് രാത്രിയിൽ ലഭ്യമാക്കുക. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam