ബേബി ഫുഡിൽ എലിവിഷം കണ്ടെത്തി, ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഹിപ്പ് കമ്പനി, ഓസ്ട്രിയയിൽ ഒരു കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Prabeesh PP   | ANI
Published : Apr 19, 2026, 10:00 PM IST
Rat poison

Synopsis

ഓസ്ട്രിയയിലെ സ്പാർ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഹിപ്പ് ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്പിൽ ആശങ്ക പടരുന്നു. മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും ചെയ്തു.

വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളിൽ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഭാഗ്യവശാൽ ആ കുഞ്ഞ് ഭക്ഷണം കഴിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉൽപ്പന്നങ്ങൾ സുരക്ഷിതമായിരുന്നുവെന്നും, വിപണിയിലെത്തിയ ശേഷം നടന്ന അട്ടിമറിയാണിതെന്നുമാണ് ഹിപ്പ് കമ്പനിയുടെ വിശദീകരണം. ഇതേത്തുടർന്ന് സ്പാർ, യൂറോസ്പാർ, ഇന്റർസ്പാർ സ്റ്റോറുകളിൽ നിന്ന് എല്ലാ ജാറുകളും ഹിപ്പ് കമ്പനി തിരിച്ചുവിളിച്ചു. ഓസ്ട്രിയയ്ക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വിഷം കലർത്തിയ ജാറുകൾ അധികൃതർ പിടിച്ചെടുത്തു. കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന ഈ നീക്കം അതീവ ഗൗരവത്തോടെയാണ് ജർമ്മൻ അന്വേഷണ ഏജൻസികളും നിരീക്ഷിക്കുന്നത്.

വിഷം കലർത്തിയ ജാറുകൾ തിരിച്ചറിയാൻ അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അടപ്പ് തുറന്ന നിലയിലോ കേടുപാടുകൾ ഉള്ളതോ സെക്യൂരിറ്റി സീൽ ഇല്ലാത്തതോ ആണെങ്കിൽ അത് ഉപയോഗിക്കരുത്. ഗ്ലാസ് ജാറിന്റെ അടിഭാഗത്ത് ചുവന്ന വട്ടത്തോടു കൂടിയ വെളുത്ത സ്റ്റിക്കർ ഉണ്ടോ എന്ന് പരിശോധിക്കുക. അസ്വാഭാവികമായ ഗന്ധമോ കേടായ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷണം നൽകരുത്.

ഹിപ്പ് ബേബി ഫുഡ് കഴിച്ച കുട്ടികളിൽ നിശ്ചിത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്. അമിതമായ രക്തസ്രാവമോ, അസാധാരണമായ തളർച്ചയോ വിളർച്ചയോ ഉണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്നാണ് നിര്‍ദേശം. അതേസമയം, ഹിപ്പ് കമ്പനിയുടെ ബേബി ഫോർമുല ഉൽപ്പന്നങ്ങളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചർച്ചയിൽ അനിശ്ചിതത്വം, കടുത്ത നിലപാടിൽ ഇറാൻ; 'നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ല, ആണവ സാധ്യത ഇറാന്‍റെ അവകാശം'
ഇസ്ലാമാബാദിലെ ചർച്ചക്ക് മുന്നേ കൊടും ഭീഷണിയുമായി ട്രംപ്; നാളെ ഇറാന്‍റെ അവസാന അവസരം, കരാറിൽ എത്തിയില്ലെങ്കിൽ ഊർജനിലയങ്ങളടക്കം ആക്രമിക്കും