വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിന് ഉജ്ജ്വല സ്വീകരണം

Published : Oct 22, 2026, 02:36 PM IST
Minister Mons Joseph

Synopsis

വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്രവാസി മലയാളികളുടെ ഐക്യവും കേരളത്തിന്റെ സാംസ്കാരിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

റോം: വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ ഉജ്ജ്വലമായ സ്വീകരണം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ (മീഡിയ ഫോറം) ഫ്രാൻസിസ് ക്ലീറ്റസ്, ദീപികയുടെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ സാന്താ മോണിക്ക ഡയറക്ടർ ഡെന്നി തോമസ്, ദീപിക വൈസ് ചെയർമാൻ ഡേവിസ് എടക്കുളത്തൂർ, ദീപിക ഡയറക്ടർ ബെന്നി പുളിക്കര എന്നിവർ റോമിൽ നടന്ന സ്വീകരണത്തിൽ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിളയുടെ മേൽനോട്ടത്തിലാണ് സ്വീകരണവും ആദരവും സംഘടിപ്പിച്ചത്. വേൾഡ് മലയാളി കൗൺസിൽ ഇറ്റലി റോം പ്രൊവിൻസിന്‍റെ പ്രധാന ഭാരവാഹികളായ ജെജി മാന്നാർ (ചെയർമാൻ), ജോബി ആണ്ടുകുന്നേൽ (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറൽ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറർ) വൈസ് ചെയർമാൻ ജോമോൻ ബിനു പനച്ചവിള ടോണി തുമ്പുകൽ ബെന്നി ജോസഫ് ജിമ്മി തോമസ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. മുൻ ലോകസഭാംഗങ്ങളായ എബിൻ പരിക്ക പള്ളി ബെന്നി വെട്ടിയാടാൻ അനിതാ പുല്ലയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങൾ ആഗോളതലത്തിൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകരമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ വിവിധയിടങ്ങളിൽ അസാധാരണമായ ദുർഗന്ധം വമിച്ച സംഭവം, ആശങ്കപ്പെടേണ്ടതില്ലെന്ന് ഷാർജ പൊലീസ്; സ്ഥിതിഗതികൾ സുരക്ഷിതം
സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; മരണം രണ്ടായി, മരിച്ചത് ഇന്ത്യക്കാരൻ