Aijaz Ahmad : മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു

Published : Mar 10, 2022, 10:38 AM ISTUpdated : Mar 10, 2022, 11:05 AM IST
Aijaz Ahmad : മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു

Synopsis

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു

കാലിഫോര്‍ണിയ: വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ വച്ചാണ് അദേഹത്തിന്‍റെ അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് (Aijaz Ahmad) അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 

പഠനത്തിന് ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. 2017 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ ഒരാളായാണ് ഐജാസ് അഹമ്മദ് അറിയപ്പെടുന്നത്. 

പൊളിറ്റിക്കല്‍ സയന്‍സ്, സാഹിത്യസിദ്ധാന്തം, മധ്യേഷ്യന്‍ പ്രതിസന്ധി, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ ആനുകാലികങ്ങളിലും മാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്‍റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും