ഇറാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന; ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചു, അമേരിക്കയിൽ തീമഴ പെയ്യിക്കുമെന്ന് ഇറാൻ

Published : Nov 09, 2026, 06:36 AM IST
donald trump

Synopsis

ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന

വാഷിംങ്ടൺ: ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന. പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള വിതരണ പാതകൾ തടയുന്നതിനായി ഏർപ്പെടുത്തിയ 'അയൺ ഗേറ്റ്' എന്ന പുതിയ ഉപരോധം നിലവിൽ വന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇറാൻ രം​ഗത്തെത്തി. ഇനി ആക്രമിച്ചാൽ തിരിച്ചടിയായി അമേരിക്കയിൽ തീമഴ പെയ്യിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകി. അമേരിക്ക ഉപാധികൾ പാലിച്ചാൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ. അതിനിടെ ഇറാനിലെ ഖെഷം ദ്വീപിൽ നാലിടത്ത് സ്ഫോടനമുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രമായ ഖഷ്‌മ് ദ്വീപിൽ ആക്രമണം; പിന്നിൽ അമേരിക്കയെന്ന് ഇറാൻ
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്; 'നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാർ'