ഋഷി സുനക്കിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ കലാപം; 40 എംപിമാര്‍ കത്തെഴുതി

Published : Dec 12, 2022, 12:59 PM ISTUpdated : Dec 12, 2022, 01:06 PM IST
ഋഷി സുനക്കിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ കലാപം; 40 എംപിമാര്‍ കത്തെഴുതി

Synopsis

40 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ നേതൃത്വത്തിലാണ് ഭരണകക്ഷിയിലെ പുതിയ കലാപം. 

ലണ്ടന്‍: ബ്രിട്ടീഷ്  പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തന്നെ പോര്. ബ്രിട്ടന്റെ ഭരണം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ അവതരിപ്പിച്ച ബജറ്റിലെ നികുതി പദ്ധതികളെച്ചൊല്ലിയാണ്  യുകെ ഭരണകക്ഷിയില്‍ പുതിയ പോര് ഉടലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആറാഴ്ച പൂര്‍ത്തിയാക്കിയ സുനക് വർദ്ധിച്ചുവരുന്ന ഊർജ്ജ ബില്ലുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കൈകാര്യം ചെയ്യുവാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് നികുതി വെട്ടിക്കുറയ്ക്കാൻ സ്വന്തം പാർട്ടിക്കാരിൽ നിന്ന് തന്നെ ആവശ്യം ഉയരുന്നത്. 

40 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ നേതൃത്വത്തിലാണ് ഭരണകക്ഷിയിലെ പുതിയ കലാപം. കഴിഞ്ഞ ദിവസം  ധനമന്ത്രി ജെറമി ഹണ്ടിന് ഇവര്‍ കത്തെഴുതി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം പോലും കാണാത്ത തലത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് നികുതി ചുമത്താൻ സർക്കാർ തീരുമാനിച്ചുവെന്നാണ് ഭരണകക്ഷി എംപിമാര്‍ തന്നെ പറയുന്നത്. 

"ജീവിതച്ചെലവ് പ്രതിസന്ധിയെക്കുറിച്ച് ആശങ്കാകുലരാണ് നമ്മുടെ ഘടകകക്ഷികള്‍,  നികുതിദായകരുടെ ഓരോ ചില്ലിക്കാശും മൂല്യമുള്ളതാണെന്നും. അത് പാഴാക്കരുതെന്ന് ഉറപ്പുനൽകാൻ നമുക്ക് കഴിയണം " കത്തിൽ  കൺസർവേറ്റീവ് പാർട്ടി എംപിമാര്‍ പറയുന്നു.

'കൺസർവേറ്റീവ് വേ ഫോർവേഡ്' എന്ന് വിളിക്കുന്ന 40 എംപിമാരുടെ സംഘം, നികുതി വെട്ടിക്കുറയ്ക്കാനോ പൊതുജന സേവനത്തിന് കൂടുതൽ ചെലവഴിക്കാനോ സർക്കാരിനെ അനുവദിക്കുന്ന ഏഴ് ബില്യൺ പൗണ്ടിന്‍റെ  രൂപരേഖ തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.

ലണ്ടനിലെ അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റിവലില്‍ കുച്ചുപ്പുടി കളിച്ച് ഋഷി സുനക്കിന്റെ മകൾ 

യുഎഇയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍