Asianet News MalayalamAsianet News Malayalam

ലണ്ടനിലെ അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റിവലില്‍ കുച്ചുപ്പുടി കളിച്ച് ഋഷി സുനക്കിന്റെ മകൾ

4-85 വയസ്സിനിടയിലുള്ള 100 ഓളം കലാകാരന്മാർ പരിപാടിയുടെ ഭാഗമായി. ഇവരില്‍ സമകാലീക കുച്ചുപ്പുടി രംഗത്തെ പ്രമുഖരും, പ്രായമായവരും, വീല്‍ചെയര്‍ ഉപയോഗിക്കുന്നവരും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നു. 
 

Rishi Sunak Daughter  Anoushka Sunak Performs Kuchipudi At Dance Festival In London
Author
First Published Nov 27, 2022, 11:48 AM IST

ലണ്ടന്‍: വെള്ളിയാഴ്ച ലണ്ടനിൽ കുച്ചിപ്പുടി അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകൾ അനൗഷ്ക സുനക്. 'രംഗ്'- ഇന്റർനാഷണൽ കുച്ചിപ്പുടി ഡാൻസ് ഫെസ്റ്റിവൽ 2022-ന്റെ ഭാഗമായിരുന്നു ഒമ്പതു വയസ്സുകാരിയായ അനൗഷ്കയുടെ  പ്രകടനം. 

4-85 വയസ്സിനിടയിലുള്ള 100 ഓളം കലാകാരന്മാർ പരിപാടിയുടെ ഭാഗമായി. ഇവരില്‍ സമകാലീക കുച്ചുപ്പുടി രംഗത്തെ പ്രമുഖരും, പ്രായമായവരും, വീല്‍ചെയര്‍ ഉപയോഗിക്കുന്നവരും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നു. 

ഋഷി സുനക്കിന്‍റെ മാതാപിതാക്കൾക്കൊപ്പം ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളും അനൗഷ്കയുടെ അമ്മ അക്ഷത മൂർത്തിയും നൃത്ത പരിപാടിയിൽ പങ്കെടുത്തു. യുകെയുടെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് ഋഷി സുനക്.

200 വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 42 വയസ്സുള്ള സുനക്. യുകെയുടെ പരമോന്നത ഓഫീസിലെ ആദ്യത്തെ ഇന്ത്യൻ വംശജനാണ് സുനക്. അദ്ദേഹത്തിന്റെ മേശയിൽ ഒരു ഗണപതി പ്രതിമയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ആദ്യ സന്ദര്‍ശനത്തില്‍ തന്നെ  യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി.

റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന്‍ നല്‍കിയിട്ടുള്ള ഡ്രോണുകളെ തകര്‍ക്കാനുള്ള ടെക്നോളജി അടക്കമുള്ളതാണ് ബ്രിട്ടന്‍റെ പ്രതിരോധ സഹായം. യുക്രൈന്‍കാര്‍ക്കായുള്ള സൈനിക പരിശീലനം യുകെ കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എന്‍ജിനിയര്‍മാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി. യുകെ പ്രതിരോധ സെക്രട്ടറി യുക്രൈന് ആയിരം മിസൈല്‍ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഋഷി സുനക് പ്രതിരോധ സഹായം പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios