ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന

Published : Jul 26, 2024, 09:30 AM ISTUpdated : Jul 26, 2024, 03:14 PM IST
ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന

Synopsis

മേലയിൽ നിന്നുള്ള വിവിധ സാംപിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു

ഗാസ: ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങൾ രോഗം പടരാൻ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നുമാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് യുദ്ധം തകർത്തെറിഞ്ഞ ഗാസയിൽ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകുന്നത്.

ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ എമർജൻസി വിഭാഗം തലവൻ വിശദമാക്കിയത്. മേലയിൽ നിന്നുള്ള വിവിധ സാംപിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ മേഖലയിൽ യുഎൻ സംഘമെത്തി മനുഷ്യ വിസർജ്ജ്യ സാംപിളുകൾ ശേഖരിക്കുമെന്നും ലോകാരോഗ്യ സംഘടന വിശദമാക്കിയിട്ടുണ്ട്.

സാംപിളുകളുടെ പഠനം ഈ ആഴ്ചയോടെ പൂർത്തിയാകുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ വാക്സിനേഷൻ ക്യാപെയ്ൻ ആരംഭിക്കുമെന്നും ലോകാരോഗ്യ വിശദമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രയേൽ പാലസ്തീൻ ആക്രമണം ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം