അഫ്ഗാനിസ്ഥാനിൽ പതിനാലിടത്ത് റോക്കറ്റ് ആക്രമണം; മൂന്ന് മരണം, നിരവധിപ്പേർക്ക് പരിക്ക്

Published : Nov 21, 2020, 11:49 AM ISTUpdated : Nov 21, 2020, 12:10 PM IST
അഫ്ഗാനിസ്ഥാനിൽ പതിനാലിടത്ത് റോക്കറ്റ് ആക്രമണം; മൂന്ന് മരണം, നിരവധിപ്പേർക്ക് പരിക്ക്

Synopsis

അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നു മാസമായി ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പതിനാല് ഇടങ്ങളിൽ റോക്കറ്റ് ആക്രമണം. മൂന്നു പേർ മരിച്ചു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നു മാസമായി ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചർച്ചകളിൽ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോർട്ടില്ല. എന്നാൽ റോക്കറ്റ്  ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് താലിബാൻ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ