പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് 6 മരണം, 78 പേർക്ക് പരിക്ക്

Published : Feb 23, 2025, 03:12 PM IST
പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് 6 മരണം, 78 പേർക്ക് പരിക്ക്

Synopsis

 അപകടത്തെ തുടർന്ന് ഷോപ്പിംഗ് സെന്‍റർ അടച്ചുപൂട്ടി.

ലിമ: പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല.

ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഇരുമ്പ് മേൽക്കൂരയാണ് നിലംപതിച്ചത്. ഫുഡ് കോർട്ടിന്‍റെ മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ സ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാൾട്ടർ അസ്റ്റുഡില്ലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരിക്കേറ്റ 30 പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും 48 പേർ ആശുപത്രിയിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. 
ഇനിയാരും അവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ തെരച്ചിൽ നടത്തിയെന്ന് അഗ്നിശമന വിഭാഗം മേധാവി ലൂയിസ് റോങ്കൽ പറഞ്ഞു.

അപകട സാധ്യത കണക്കിലെടുത്ത് ഷോപ്പിംഗ് സെന്‍റർ അടച്ചുപൂട്ടുന്നതായി ട്രൂജില്ലോ മേയർ മരിയോ റെയ്‌ന അറിയിച്ചു. മറ്റ് മാളുകളിൽ സുരക്ഷാ പരിശോധന നടത്തുമെന്നും മേയർ അറിയിച്ചു, 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെനസ്വേലയ്ക്ക് പിന്നാലെ ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത് ഈ രാജ്യങ്ങൾ
'കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യൻ, വെനസ്വേലയുടെ പ്രസിഡന്റാണ്', മാൻഹാട്ടൻ കോടതിയിൽ തടവുകാരുടെ വേഷത്തിൽ മഡൂറോ