കൊവിഡിനെതിരെ ഒറ്റ ഡോസ് വാക്സീനുമായി റഷ്യ, 80 ശതമാനം ഫലപ്രദം; വില 10 ഡോളർ

By Web TeamFirst Published May 6, 2021, 7:06 PM IST
Highlights

വാക്സീൻ കുത്തിവെച്ച് 28 ദിവസത്തിന് ശേഷം നടത്തിയ വിവരശേഖരണത്തിലൂടെയാണ് വാക്സീൻ ഫലപ്രദമെന്ന് കണ്ടെത്തിയത്

മോസ്കോ: സ്പുട്നിക് വി കൊറോണവൈറസ് വാക്സീന്റെ ഒറ്റ ഡോസ് വകഭേദത്തിന് റഷ്യയിലെ ആരോഗ്യ വകുപ്പ് അംഗീകാരം നൽകി. റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ്(ആർഡിഐഎഫ്) ഈ വാക്സീൻ നിർമ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. 79.4 ശതമാനമാണ് വാക്സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്നിക് വി വാക്സീൻ 91.6 ശതമാനം കാര്യക്ഷമമാണ്.

വാക്സീൻ കുത്തിവെച്ച് 28 ദിവസത്തിന് ശേഷം നടത്തിയ വിവരശേഖരണത്തിലൂടെയാണ് വാക്സീൻ ഫലപ്രദമെന്ന് കണ്ടെത്തിയത്. 2020 ഡിസംബർ 5 നും 2021 ഏപ്രിൽ 15 നും ഇടയിലായിരുന്നു പരീക്ഷണം. ലോകത്തെ 60 ഓളം രാജ്യങ്ങളിൽ റഷ്യൻ വാക്സീൻ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ മരുന്നിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ, അമേരിക്കയിലെ ഫുഡ്സ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയോ അനുമതി ലഭിച്ചിട്ടില്ല. 10 ഡോളറിൽ താഴെയാണ് മരുന്നിന് വില. ഏതാണ്ട് 700 രൂപയോളം വരുമിത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!