യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; ക്രൂരം, അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സെലൻസ്കി

Published : Oct 29, 2026, 05:33 PM IST
ukraine train atack

Synopsis

യുക്രൈനിലെ നിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടു. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അയവ് വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കീവ്: യുക്രൈനിലെ റെയിൽവേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ നിപ്രോ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് ഡ്രോണ്‍ പതിച്ചത്. 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ അധികൃതർ അറിയിച്ചു. ട്രെയിൻ സാപ്പോറീഴിയയിലേക്ക് പുറപ്പെടാനിരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു.

"നിപ്രോയിലെ റെയിൽവേ സ്റ്റേഷന് നേരെ ശത്രുക്കൾ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി. നിപ്രോ-സാപ്പോറീഴിയ റൂട്ടിലോടുന്ന 866ാം നമ്പർ ട്രെയിൻ നിർത്തിയിട്ടിരുന്ന പ്ലാറ്റ്‌ഫോമിലാണ് ഡ്രോൺ പതിച്ചത്. ആ സമയത്ത് പ്ലാറ്റ്‌ഫോമിൽ ആളുകൾ ഉണ്ടായിരുന്നു"- എന്നാണ് യുക്രൈൻ അറിയിച്ചത്. സംഭവത്തിൽ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. റെയിൽവേ സ്റ്റേഷനിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള കടുത്ത നടപടികൾ വേണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. 'ചില റഷ്യൻ സമ്പന്നർക്കും റഷ്യൻ ഊർജ്ജ മേഖലയ്ക്കും എതിരായ ഉപരോധങ്ങൾ പിൻവലിച്ചതിന് ശേഷം, സംഘർഷം കുറയ്ക്കുന്നതിന് പകരം നമ്മുടെ ജനങ്ങൾക്ക് നേരെ എത്ര ഭീകരാക്രമണങ്ങളാണ് റഷ്യ നടത്തിയത്?' എന്നും സെലൻസ്കി എക്സിൽ കുറിച്ചു.

ഉപരോധം തുടരണമെന്ന് സെലൻസ്കി

റഷ്യൻ ഫോസിൽ ഇന്ധന വിൽപ്പനയുമായി ബന്ധപ്പെട്ട ചില ഉപരോധങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം ഒഴിവാക്കിയിരുന്നു. കൂടാതെ ആഗോള ഊർജ്ജ വിപണിയിലേക്ക് റഷ്യൻ ഡീസൽ കയറ്റുമതി ചെയ്യാൻ അനുവദിക്കാമെന്നും സമ്മതിച്ചു. എന്നാൽ റഷ്യൻ അധിനിവേശം തുടരുന്നിടത്തോളം റഷ്യയ്ക്കും അവരുടെ യുദ്ധ യന്ത്രങ്ങൾക്കും എതിരെയുള്ള ഉപരോധങ്ങളിൽ അയവ് വരുത്തരുതെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.

അനുശോചനം രേഖപ്പെടുത്തിയ നിപ്രോ മേയർ ബോറിസ് ഫിലാറ്റോവ്, സാധാരണക്കാർ സഞ്ചരിച്ച ഇലക്ട്രിക് ട്രെയിനിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
ഭൂട്ടാനിൽ ഹിമതടാകം പൊട്ടിത്തെറിച്ച് പ്രളയം; വിനോദസഞ്ചാര കേന്ദ്രം ഒലിച്ചുപോയി, ബംഗാളിലും അസമിലും ജാഗ്രതാ നിർദേശം