റഷ്യ-യുക്രൈൻ പ്രതിസന്ധി, പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അമേരിക്കയുടെ നിർദ്ദേശം

Published : Feb 12, 2022, 07:11 AM IST
റഷ്യ-യുക്രൈൻ പ്രതിസന്ധി, പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അമേരിക്കയുടെ നിർദ്ദേശം

Synopsis

അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക് : റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും നേരത്തെ  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. 

അതേ സമയം ജോ ബൈഡൻ-റഷ്യൻ പ്രസിഡന്റ് പുചിൻ എന്നിവരുടെ കൂടിക്കാഴ്ചയും ഉടൻ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് പിന്നാലെ, ബ്രിട്ടൻ, കാനഡ, നെതർലാൻഡ്സ്, ലാറ്റ്‍വിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ൻ വിടാൻ നിർദേശിച്ചിട്ടുണ്ട്.

ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നല്‍കിയിരിക്കുന്നത്. റഷ്യ യുക്രൈന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ബെൽജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം