
കീവ്: യുക്രെയ്നിൽ റഷ്യയുടെ രൂക്ഷമായ മിസൈൽ ആക്രമണം തുടരുന്നു. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ദ്രുഴ്കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ യുക്രെയ്ൻ പ്രസിഡന്‍റ് പുറത്താക്കി.
ഇന്ത്യക്ക് പുറമേ ജർമ്മനി, ചെക്ക് റിപബ്ലിക്ക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി മാറ്റിയത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല.
അതേസമയം, റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
Also Read : ഐസിസിനെ വിറപ്പിച്ച ഷാര്‍പ്പ് ഷൂട്ടര്‍ , യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ മിസൈല്‍ കൊന്നുകളഞ്ഞു !
Also Read : സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ യുക്രൈന്‍ സ്ത്രീകള്‍ നഗ്‌നചിത്രങ്ങള്‍ വില്‍ക്കുന്നു !
യുക്രൈനിലെ കുട്ടികൾക്കുവേണ്ടി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കുട്ടികൾക്കായി തന്റെ നൊബേൽ സമ്മാനം വിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ച ആളായിരുന്നു നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ(Russian journalist) ദിമിത്രി മുറാറ്റോവ്(Dmitry Muratov). ഇപ്പോഴിതാ 103.5 ദശലക്ഷം ഡോളറിന് നോബേൽ സമ്മാനം ലേലത്തിൽ വിറ്റിരിക്കുന്നു.
ന്യൂയോർക്കിലാണ് ലോക അഭയാർത്ഥിദിനത്തോടനുബന്ധിച്ചുള്ള ലേലം ഇന്നലെ നടന്നത്. റഷ്യയിലെ നോവയ ഗസറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും സ്ഥാപകരിൽ ഒരാളുമാണ് മുറാറ്റോവ്. 2021 -ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. ക്രെംലിനിനെ വിമർശിക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തെ അപലപിക്കുകയും ചെയ്‌ത റഷ്യൻ മീഡിയകളിൽ ഒന്നാണ് മുറാറ്റോവിന്റെ പത്രം.