വിട്ടുമാറാത്ത ജലദോഷം, പനി, വിറയൽ; ന്യൂമോണിയയെന്ന് കരുതി, പക്ഷേ എക്സ് റേയിൽ കണ്ടെത്തിയത് മറ്റൊന്ന്- സംഭവമിങ്ങനെ

Published : Jan 03, 2025, 12:06 AM IST
വിട്ടുമാറാത്ത ജലദോഷം, പനി, വിറയൽ; ന്യൂമോണിയയെന്ന് കരുതി, പക്ഷേ എക്സ് റേയിൽ കണ്ടെത്തിയത് മറ്റൊന്ന്- സംഭവമിങ്ങനെ

Synopsis

ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചപ. ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായി. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ നെഞ്ചിലെത്തിയതാണെന്നുമാണ് നി​ഗമനം.

മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും വിറയലുമായി ആശുപത്രിയിലെത്തിയ യുവതിയുടെ എക്സ് റേ കണ്ട് ഞെട്ടി ഡോക്ടർമാർ. റഷ്യയിലാണ് സംഭവം. സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകതെറിന ബദുലിനയാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ആദ്യഘട്ടത്തിൽ ചികിത്സിച്ചെങ്കിലും രോ​ഗം ഭേദമായില്ലെന്ന് മാത്രമല്ല, അസുഖം മൂർച്ഛിക്കുകയും ചെയ്തു. ന്യൂമോണിയയാണെന്ന് സംശയിച്ചെങ്കിലും പന്തികേട് തോന്നിയ ഡോക്ടർ എക്സ് റേയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

എക്സ് റേയിൽ ശ്വാസകോശത്തിൽ ലോഹത്തിന്‍റെ ചെറിയ സ്പ്രിങ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുടർ പരിശോധനയിൽ 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്ന അവസ്ഥയിലാണ്  34കാരിയെന്നും ഡോക്ടർമാർ വിധിയെഴുതി. വിദ​ഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു.

ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചപ. ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായി. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ നെഞ്ചിലെത്തിയതാണെന്നുമാണ് നി​ഗമനം. നാളെ ഏത് നിമിഷവും മരണത്തിന് കീഴടങ്ങിയേക്കാമെന്നും എങ്കിലും ശുഭാപ്തി വിശ്വാസിയാണെന്നും യുവതി കുറിച്ചു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
ബ്രേക്ക് ഡൌണായ ബസിലെ യാത്രക്കാർ കൂടി കയറി, ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം