എട്ട് ലക്ഷം പേര്‍ കൊല്ലപ്പെട്ട വംശഹത്യക്ക് നേതൃത്വം നല്‍കിയയാള്‍ 26 വര്‍ഷത്തിന് ശേഷം പിടിയില്‍

By Web TeamFirst Published May 20, 2020, 5:21 PM IST
Highlights

കലാപം നടത്തിയ ഹുട്ടു വിഭാഗത്തിന് സാമ്പത്തിക സഹായം ചെയ്തത് കബുഗയാണെന്നാണ് പ്രധാന ആരോപണം. ടുട്‌സിസ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്.
 

പാരിസ്: റുവാണ്ടയില്‍ എട്ട് ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന് നേതൃത്വം നല്‍കിയ ഫെലീഷ്യന്‍ കബുഗ പിടിയില്‍. ഫ്രഞ്ച് പൊലീസാണ് ഫെലീഷ്യന്‍ കബുഗയെ പിടികൂടിയത്. 26 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. 1994ലാണ് മൂന്ന് മാസം നീണ്ട കലാപത്തിന് കബുഗയാണ് നേതൃത്വം നല്‍കിയതെന്നും എട്ട് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറയുന്നു. കലാപം നടത്തിയ ഹുട്ടു വിഭാഗത്തിന് സാമ്പത്തിക സഹായം ചെയ്തത് കബുഗയാണെന്നാണ് പ്രധാന ആരോപണം.

ടുട്‌സിസ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. യുദ്ധക്കുറ്റത്തിനും വംശഹത്യക്കും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. പാരിസിന് പുറത്തെ പ്രദേശത്തായിരുന്നു 84കാരനായ കബുഗ ഇത്രയും കാലം താമസിച്ചത്. റുവാണ്ടയിലെ പ്രമുഖ ബിസിനസുകാരനായിരുന്നു കബുഗ 1997ലാണ് രാജ്യം വിട്ടത്. കബുഗയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത കബുഗയെ പാരീസ് കോടതിയില്‍ ഹാജരാക്കി.
 

click me!