എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി

Published : Feb 04, 2026, 05:05 AM IST
jayasankar usa

Synopsis

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും

വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റുമായും എസ് ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ യുഎസ് വ്യാപാര കരാറും, സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. പ്രഖ്യാപനത്തിന് പിന്നാലെ, ജയശങ്കർ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. ഈ കരാർ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രധാന സംരംഭമായ 'മേക്ക് ഇൻ ഇന്ത്യ'യെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രിപറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശേഖരിച്ചത് ടൺ കണക്കിന് സിം കാർഡുകൾ, നേടിയത് 26 ലക്ഷം രൂപയുടെ സ്വർണം, വൈറലാണ് ഈ യുവാവ്
അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക, സ്വയം പ്രതിരോധമെന്ന് വാദം