വർ​ഗീയതക്കെതിരെയുള്ള സതീശന്റെ നിലപാടിൽ വ്യതിചലനമുണ്ടായോ? പ്രതികരണവുമായി സമസ്ത, സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനം

Published : Jul 11, 2026, 06:36 PM IST
SYS

Synopsis

സംഘപരിവാർ ബന്ധമുള്ളവരെ സർക്കാർ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിനെതിരെ സമസ്തയും സിപിഎം നേതാക്കളും രംഗത്ത്. ഇത് വർഗീയതക്കെതിരെയുള്ള സർക്കാരിന്റെ നിലപാടുകളിൽ നിന്നുള്ള വ്യതിചലനമാണെന്നും സംഘിവത്കരണ ശ്രമമാണെന്നും വിമർശനമുയരുന്നു.

കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനങ്ങളി വിമർശനവുമായി സമസ്ത. സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ സ്വാഭാവികമായി പ്രതിഷേധമുണ്ടാകുമെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. പ്രതിഷേധം യുക്തമായ രീതിയിൽ അവതരിപ്പിക്കൽ അനിവാര്യമാണ്. അതാണ് മാധ്യമങ്ങളിൽ വരുന്നത്. കേരളത്തെ വർ​ഗീയതയിലേക്ക് കൊണ്ടുപോകാതെ സൗഹാർ രീതിയിൽ കൊണ്ടുപോകുമെന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വന്നിരുന്നു. അതാണ് ജനം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തെര‍ഞ്ഞെടുക്കാൻ കാരണം. മുഖ്യമന്ത്രി നിലപാടിൽ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് എന്നത് കടമയാണ്. അതാണ് ചെയ്യുന്നതെന്നും യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമദ് പൂക്കോട്ടൂർ പറഞ്ഞു. വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രി. അതിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.

അതേസമയം, സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർമരുടെ നിയമനത്തിൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു. ചിലവ് ചുരുക്കൽ പറയുന്നവർ പുതിയ നിയമനങ്ങൾ നടത്തുന്നു. താത്പര്യമുള്ളവരെ നിയമിക്കാനായി മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദി നടന്ന് പോകുമ്പോൾ മുദ്രാവാക്യം, 'ഇവിടെ ഇന്ത്യക്കാർ വേണ്ട...'; തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പരിശോധന
'ആരെയും വെറുതെ വിടില്ല, ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്, ഞാൻ ഇല്ലാതായാലും ന‌ടപ്പാകും'; ‌ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്