
റോം: സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ വിവാഹമെന്ന ആവശ്യവുമായി വരുന്ന ചില കേസുകള്‍ക്ക് ആശീര്‍വാദം നല്‍കാമെന്ന സൂചനയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയിരിക്കുന്നത്. സഭയിലെ തന്നെ കടുത്ത വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈ സൂചന. സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിലുള്ള അഞ്ച് കര്‍ദിനാള്‍മാരുടെ പതിവ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടില്‍ മാറ്റമുള്ളതായി സൂചന നല്‍കുന്നത്.
ജൂലൈ പത്തിനാണ് കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക്, ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വേസ്, റോബര്‍ട്ട് സാറ, ജോസഫ് സെന്‍സീ കിന്‍ എന്നിവരാണ് നിത്യാരാധന സംബന്ധിയായ മാര്‍പ്പാപ്പയുടെ നിലപാട് സംബന്ധിച്ച സംശയങ്ങളില്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഒക്ടോബറില്‍ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ളതായിരുന്നു ഈ ചോദ്യം. സ്ത്രീ വൈദികരുണ്ടാകാനുള്ള സാധ്യതകളും സ്വവര്‍ഗ വിവാഹത്തേക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശവുമെല്ലാം ഈ സംശയങ്ങളിലുണ്ടായിരുന്നത്. മാര്‍പ്പാപ്പയുടെ ആദ്യ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കര്‍ദിനാളുമാര്‍ ഈ കത്ത് ഓഗസ്റ്റ് 21 വീണ്ടും അയച്ചിരുന്നു. ഇതിന് മറുപടിയായി സെപ്തംബര്‍ 25 ന് നല്‍കിയ മറുപടിയിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടിലെ വ്യതിയാന സൂചന വ്യക്തമാക്കിയത്.
സാധാരണ ഗതിയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും സ്വവര്‍ഗ വിവാഹങ്ങള്‍ക്കും ദേവാലയത്തില്‍ അവസരമുണ്ടാകണമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശദമാക്കുന്നത്. ആശീര്‍വാദം ആവശ്യപ്പെടുന്നവര്‍ ദൈവത്തില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്. പിതാവിലുള്ള വിശ്വാസം കൂടുതല്‍ മികച്ച രീതിയില്‍ ജീവിക്കാനുള്ള പ്രാര്‍ത്ഥനയാണ് അവര്‍ തേടുന്നതെന്നും മറുപടിയില്‍ മാര്‍പ്പാപ്പ വിശദമാക്കുന്നുവെന്നാണ് സിഎന്‍ എന്‍ അടക്കമുള്ള അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ നടത്തിയ പ്രസ്താവനയില്‍ സ്വവര്‍ഗ വിവാഹങ്ങളെ തിന്മയെന്നായിരുന്നു മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. ജര്‍മനിയില്‍ ഓഗസ്റ്റില്‍ നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നടന്ന സ്വവര്‍ഗ വിവാഹത്തിന് പിന്നാലെയാണ് മാര്‍പ്പാപ്പയുടെ മുന്‍നിലപാടില്‍ അയവുവന്നിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam