അമേരിക്കയുമായി 600 ബില്യൻ ഡോളറിന്റെ നിക്ഷേപ, വ്യാപാര ഇടപാടുകൾക്കൊരുങ്ങി സൗദി അറേബ്യ

Published : Jan 24, 2025, 02:04 AM IST
അമേരിക്കയുമായി 600 ബില്യൻ ഡോളറിന്റെ നിക്ഷേപ, വ്യാപാര ഇടപാടുകൾക്കൊരുങ്ങി സൗദി അറേബ്യ

Synopsis

017ൽ അമേരിക്കയിൽ ഭരണത്തിലെത്തിയ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാന ന​ഗരമായ റിയാദിലേക്കായിരുന്നു.

റിയാദ്: സൗദി അറേബ്യയും അമേരിക്കയുമായുള്ള നിക്ഷേപവും വ്യാപാരവും വികസിപ്പിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിക്കാനായി സൗദി കിരീടാവകാശി നടത്തിയ ഫോൺ കോളിനിടെയാണ് നിക്ഷേപവും വ്യാപാരവും സംബന്ധിച്ച പ്രതീക്ഷകളും പങ്കുവെച്ചത്. 

നാലുവർഷം കൊണ്ട് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള നിക്ഷേപ, വ്യാപാരം 600 ബില്ല്യൺ ഡോളറായി വികസിപ്പിക്കുമെന്നും കിരീടാവകാശി അറിയിച്ചു. വാഷിങ്ടണിന്റെ സുപ്രധാന ഊർജ, സുരക്ഷാ പങ്കാളിയാണ് സൗദി അറേബ്യ. 2017ൽ അമേരിക്കയിൽ ഭരണത്തിലെത്തിയ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാന ന​ഗരമായ റിയാദിലേക്കായിരുന്നു. 

പിന്നീട് 2019ലുണ്ടായ ആക്രമണത്തിൽ ഇറാനെതിരെ ശക്തമായ പ്രതികരണം നടത്താത്തതിന്റെ പേരിൽ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണും. പിന്നീട് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായ ട്രംപ് ഓർഗനൈസേഷനിലൂടെ വിവിധ നിക്ഷേപ നിർമാണ സഹകരണ ഇടപാടുകൾ സൗദിയുമായി ഉണ്ടായി. ട്രംപിന്റ മരുമകനായ ജാരെഡ് കുഷ്‌നറുമായുള്ള പങ്കാളിത്തത്തിലൂടെയും നിക്ഷേപ കരാറുകളിൽ സൗദി ഏർപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്