
പാരീസ്: രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാൻസിൽ അതീവ ജാഗ്രതയിൽ പൊലീസ്. 70,000 സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കർഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.
ഫ്രാൻസിൽ രണ്ടാം ഘട്ട പ്രതിഷേധത്തെ നേരിടാൻ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്കുകളും ആയുധങ്ങളും പിടിച്ചെടുത്തു. കവർച്ച തടയാൻ കടകളുടെ മുൻഭാഗങ്ങൾ മറച്ചു. പ്രധാന സമരകേന്ദ്രങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകളും അടച്ചു. പ്രതിഷേധങ്ങൾ തടയാൻ 70,000 സൈനികരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.അക്രമമുണ്ടായാൽ ശക്തമായ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിലെ നൂറ് കേന്ദ്രങ്ങളിലാണ് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് സംഘടനയും പ്രതിഷേധത്തിലുള്ളത്. അതിനിടെ, പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറീൻ ലെ പെൻ ഇന്ന് പ്രചാരണത്തിന് തുടക്കമിടും. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാൻസിലുടനീളം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam