ഡൊണാൾഡ് ട്രംപും സെനറ്റും തമ്മിൽ വീണ്ടും പോര് മുറുകുന്നു

By Web TeamFirst Published Mar 16, 2019, 6:39 AM IST
Highlights

മതിലിനായി താൻ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിൻറെ സുരക്ഷയുടെ പ്രശ്നമാണെന്നും ട്രംപ് വ്യക്തമാക്കുനപ്നു. പ്രസി‍ഡന്റിന്റെ വീറ്റോ മറികടക്കാൻ സെനറ്റിലെ മൂന്നിൽ രണ്ട് പേരുടെ വോട്ടുകളുടെ ഭൂരിപക്ഷം ആവിശ്യമാണ്

വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സെനറ്റും തമ്മിൽ വീണ്ടും പോര് മുറുകുന്നു .മെക്സിക്കൻ മതിൽ നിർമാണത്തിൽ വീറ്റോ അധികാരം ഉപയോഗിച്ചിരിക്കുകയാണ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മറികടക്കാനായി കൊണ്ടുവന്ന ബിൽ സെനറ്റ്പാസാക്കിയതിന് പിന്നാലെയാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിച്ചത്.

അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് വീറ്റോ ഉപയോഗിക്കുന്നത്.മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിന് കോൺഗ്രസിന്‍റെ അനുമതി കൂടാതെ പണം ചെലവാക്കാൻ വഴി തേടിയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.മതിൽ പണിയാതിരിന്നാൽ മെക്സിക്കൻ അതിർത്തി ക്രിമിനലുകൾക്കും മയക്കു മരുന്ന് മാഫിയകൾക്കും തുറന്നു കൊടുക്കുന്നത് പോലെ ആകും എന്നാണ് വീറ്റോ അധികാരം ഉപയോഗിക്കുന്നതിനെ ട്രംപ് ന്യായീകരിക്കുന്നത്. 

മതിലിനായി താൻ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിൻറെ സുരക്ഷയുടെ പ്രശ്നമാണെന്നും ട്രംപ് വ്യക്തമാക്കുനപ്നു. പ്രസി‍ഡന്റിന്റെ വീറ്റോ മറികടക്കാൻ സെനറ്റിലെ മൂന്നിൽ രണ്ട് പേരുടെ വോട്ടുകളുടെ ഭൂരിപക്ഷം ആവിശ്യമാണ്.ഈ മാസം 26ന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.നേരത്തെ 41നെതിരെ 59 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്.

12 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റുകളെ അനുകൂലിച്ച് ട്രംപിന്റെ തീരുമാനത്തിനെതിരെ വേോട്ട് ചെയ്തിരുന്നു.തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ മെക്സിക്കൻ മതിലിനായി 8 ബില്യണ്‍ ഡോളര്‍ ആണ് അനുവദിച്ചത്.

click me!