ഇലക്ട്രീഷ്യനായി വേഷമിട്ട് സ്ത്രീകളുടെ വീട്ടിലെത്തും; 90 ബലാത്സം​ഗക്കേസുകളിൽ പ്രതിയായ യുവാവിന് 42 ജീവപര്യന്തം 

Published : Oct 05, 2024, 08:24 PM ISTUpdated : Oct 05, 2024, 08:26 PM IST
ഇലക്ട്രീഷ്യനായി വേഷമിട്ട് സ്ത്രീകളുടെ വീട്ടിലെത്തും; 90 ബലാത്സം​ഗക്കേസുകളിൽ പ്രതിയായ യുവാവിന് 42 ജീവപര്യന്തം 

Synopsis

ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാൾ ഇരകളുടെ വീട്ടിൽ കയറിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എൻപിഎ) പറയുന്നു.

ജൊഹന്നാസ്ബർ​ഗ്: പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ ഉൾപ്പെടെ 90 ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ യുവാവിന് 42 ജീവപര്യന്തം തടവ് ശിക്ഷ. 40 കാരനായ എൻകോസിനാഥി ഫകത്തി എന്നയാളെയാണ് ദക്ഷിണാഫ്രിക്കൻ കോടതി ശിക്ഷിച്ചത്. 2012 മുതൽ 2021 വരെ ഒമ്പത് വർഷക്കാലമാണ് ഇയാൾ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സം​ഗത്തിനിരയാക്കിയത്. ജൊഹാനസ്ബർഗിലെ എകുർഹുലേനിയിലും പരിസരത്തും വെച്ചാണ് എൻകോസിനാഥി ഫകത്തി സ്ത്രീകളെ ബലാത്സം​ഗം ചെയ്തത്.

ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാൾ ഇരകളുടെ വീട്ടിൽ കയറിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എൻപിഎ) പറയുന്നു.  ആക്രമണത്തിന് സാക്ഷ്യം വഹിക്കാൻ കുട്ടികളെയും നിർബന്ധിക്കുമെന്നും കോടതി പറഞ്ഞു. ദുർബലർക്കെതിരെയാണ് ഫക്കത്തിയുടെ ക്രൂരമായ ആക്രമണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ലെസെഗോ മക്കോലോമാക്വെ പറഞ്ഞു.

Read More... ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

സ്കൂൾ കുട്ടികളെയും പീഡിപ്പിച്ചു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരിക്കും ഇയാൾ എത്തുകയെന്നും പൊലീസ് പറഞ്ഞു. 2021-ൽ അറസ്റ്റിനിടെ പൊലീസിൻ്റെ പ്രതിയെ ക്രച്ചസിലാണ്  കോടതിയിൽ ഹാജരായത്. തട്ടിക്കൊണ്ടുപോകൽ, മോഷണം, ആക്രമണം എന്നീ കുറ്റങ്ങളും ചുമത്തി. 2024 ഏപ്രിൽ മുതൽ ജൂൺ വരെ 9,300 ബലാത്സംഗങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപ്-നെതന്യാഹു ചര്‍ച്ച കഴിഞ്ഞു, ഇസ്രായേൽ തലയണമന്ത്രം ഏറ്റില്ല, 3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്
ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ