യുഎസ് സെനറ്ററും ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവായ അദ്ദേഹം, യുഎസ് വിദേശനയ രൂപീകരണങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
വാഷിങ്ടൺ : യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി നേതാവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടന്നുണ്ടായ അസുഖത്തെ തുടർന്നാണ് അന്ത്യമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായിയാണ് ലിൻഡ്സി ഗ്രഹാം. സെനറ്റിലേക്ക് അഞ്ചാം തവണയും മത്സരിക്കാൻ ഒരുങ്ങവേയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
സൗത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായിരുന്ന ലിൻഡ്സെ ഗ്രഹാം 2002-ലാണ് യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധം, വിദേശനയം എന്നീ മേഖലകളിൽ വാഷിംഗ്‌ടണിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്ന ഗ്രഹാം സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2002ൽ യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് നാല് തവണ സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡോണൾഡ് ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്ന ഗ്രഹാം, പിന്നീട് ട്രംപിൻ്റെ വിദേശനയ രൂപീകരണങ്ങളിൽ ഉൾപ്പെടെയുള്ള ഏറ്റവും വിശ്വസ്തനായ ഉപദേശകനായി മാറുകയായിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും റഷ്യക്കെതിരെയുള്ള ഉപരോധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യരിലും സെനറ്റർമാരിലും ഒരാളായിരുന്നു ലിൻഡ്സെ ഗ്രഹാം,” എന്നാണ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ലിൻഡ്സെ ഗ്രഹാം അമേരിക്കയുടെ വലിയൊരു ദേശസ്നേഹിയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.


