കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തി 13 പേരെ പൊലീസ് നായ കുടുക്കി

Web Desk   | others
Published : Oct 07, 2020, 06:44 PM IST
കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തി 13 പേരെ പൊലീസ് നായ കുടുക്കി

Synopsis

ആദ്യഘട്ട പരിശോധനയില്‍ പൊലീസ് നായയ്ക്ക് തോന്നിയ സംശയം രണ്ടാം ഘട്ട പരിശോധനയില്‍ തെളിയുകയായിരുന്നു. വാനിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത് സീല്‍ ചെയ്ത നിലയിലായിരുന്നു പെട്ടികള്‍ കണ്ടെത്തിയത്. പെട്ടികളെ മാര്‍ക്ക് ചെയ്ത് പൊലീസ് നായ തുടര്‍ച്ചയായി കുരച്ചതോടെ പൊലീസ് ഇത് തുറന്ന് പരിശോധന നടത്തുകയായിരുന്നു.

ടെക്സാസ്: കാര്‍ഡ് ബോര്‍ഡ് ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 13 പേര്‍ ടെക്സാസില്‍ പൊലീസ് പിടിയില്‍. ലാറിഡോയിലെ ഹൈ വേ പൊലീസിന്‍റെ പരിശോധനയില്‍ വാഹനത്തില്‍ പതിമൂന്ന് പെട്ടികള് മാത്രമാണെന്നായിരുന്നു ഗുഡ്സ് വാനിന്‍റെ ഡ്രൈവര്‍ മറുപടി നല്‍കിയത്. പൊലീസ് നായയാണ് ഉദ്യോഗസ്ഥരെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ വലിയ രീതിയിലെ മനുഷ്യക്കടത്ത് കണ്ടെത്താന്‍ സഹായിച്ചത്. 

ആദ്യഘട്ട പരിശോധനയില്‍ പൊലീസ് നായയ്ക്ക് തോന്നിയ സംശയം രണ്ടാം ഘട്ട പരിശോധനയില്‍ തെളിയുകയായിരുന്നു. വാനിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത് സീല്‍ ചെയ്ത നിലയിലായിരുന്നു പെട്ടികള്‍ കണ്ടെത്തിയത്. പെട്ടികളെ മാര്‍ക്ക് ചെയ്ത് പൊലീസ് നായ തുടര്‍ച്ചയായി കുരച്ചതോടെ പൊലീസ് ഇത് തുറന്ന് പരിശോധന നടത്തുകയായിരുന്നു.മെക്സികോ, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

അമേരിക്കകാരനായ ഡ്രൈവറും വാഹനത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹായിയും പിടിയിലായി. ഇവരില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലെ അനധികൃത മനുഷ്യക്കടത്തെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പെട്ടികള്‍ക്കുളില്‍ കഴിഞ്ഞ ഇവര്‍ക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടികള്‍ ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം