മകൻ ജനിച്ച് 3ാം മാസം 19കാരിയായ അമ്മ കൊല്ലപ്പെട്ടു, 15 വർഷം പഴക്കമുള്ള കേസിൽ ഹോളോഗ്രാം പരീക്ഷണവുമായി പൊലീസ്

Published : Nov 11, 2024, 08:43 PM IST
മകൻ ജനിച്ച് 3ാം മാസം 19കാരിയായ അമ്മ കൊല്ലപ്പെട്ടു, 15 വർഷം പഴക്കമുള്ള കേസിൽ ഹോളോഗ്രാം പരീക്ഷണവുമായി പൊലീസ്

Synopsis

കൊലപാതകിയേക്കുറിച്ചുള്ള എന്തെങ്കിലും സൂചന കണ്ടെത്താൻ 19ാം വയസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ ഹോളോഗ്രാം പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് പൊലീസ്

ആംസ്റ്റർഡാം: 15 വർഷം പഴക്കമുള്ള കൊലപാതക കേസിൽ തെളിവ് തേടി പുതു പരീക്ഷണവുമായി പൊലീസ്. 19ാം വയസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ ഹോളോഗ്രാമാണ് പൊലീസ് പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 2009ൽ നെതർലാൻഡിലെ ആംസ്റ്റർഡാമിലെ ചുവന്ന തെരുവിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ബെറ്റി സ്ഹാബോയുടെ ഹോളോഗ്രാമാണ് പൊലീസ് അന്വേഷണത്തിൽ തെളിവ് കണ്ടെത്താനായി സൃഷ്ടിച്ചിരിക്കുന്നത്. 

ഹംഗറി സ്വദേശിയായ ബെറ്റി ആൺകുഞ്ഞിന് ജന്മം നൽകി മൂന്നാം മാസമാണ് കൊല്ലപ്പെട്ടത്. പലവിധ സാഹചര്യത്തിൽ നിന്ന് ലൈംഗിക തൊഴിൽ ജീവനോപാധിയായി സ്വീകരിക്കേണ്ടി വന്ന നിരവധിപ്പേർക്കൊപ്പമാണ് ലേസർ രശ്മികൾ ഉപയോഗിച്ച് ബെറ്റിയുടെ പ്രതിബിംബം പുനരാവിഷ്കരിച്ചിട്ടുള്ളത്. 2009 ഫെബ്രുവരി 19നാണ് ആംസ്റ്റർഡാമിലെ ചുവന്ന തെരുവെന്ന് കുപ്രസിദ്ധമായ  ഡി വാലനിലെ ചെറിയ മുറിയിൽ ബെറ്റിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെറ്റിയുടെ മുറിയിൽ നിന്ന് ജോലിയുടെ ഇടവേളകളിൽ കേൾക്കാറുള്ള സംഗീതം കേൾക്കാതെ വന്നതോടെ കാരണം തിരക്കിയെത്തിയ സഹപ്രവർത്തകരാണ് ഇവരെ ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

18ാം വയസിൽ ചുവന്ന തെരുവിലെത്തിയ ബെറ്റി മകന് ജന്മം നൽകി മൂന്നാം മാസമാണ് 19കാരി ക്രൂരമായി കൊല്ലപ്പെട്ടത്. ബെറ്റിയുടെ മകനെ അമ്മയെ കുറിച്ചുള്ള ഒരു വിവരവും അറിയാത്ത പ്രായത്തിൽ ഫോസ്റ്റർ കെയർ സംവിധാനത്തിലും അയയ്ക്കേണ്ടി വന്നതാണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വലച്ചത്. സിസിടിവി ക്യാമറകളിൽ അടക്കം കണ്ടെത്തി കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നിട്ടും പ്രതിയിലേക്ക് എത്താനുള്ള മാർഗങ്ങൾ അടഞ്ഞു കിടന്നു. 15 വർഷങ്ങൾക്ക് ശേഷം പുതുസാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് ആംസ്റ്റർഡാം പൊലീസ് സ്വീകരിച്ചിട്ടുള്ളത്. 

ഇത്തരം തെരുവുകളിലേക്ക് എത്തുന്നതിൽ ഏറിയ പങ്കും വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരായതിനാൽ കൊലപാതകി വിനോദ സഞ്ചാരി ആകാനുള്ള സാധ്യത ഏറെയെന്നാണ് പൊലീസ് സംശയിക്കുന്നത്. 2009ൽ ഡി വാലൻ സന്ദർശിച്ച ആളുകളിൽ ബെറ്റിയെ കണ്ടിട്ടുള്ളവർക്ക് കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ഓർമ വരുന്നെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. 27 ലക്ഷം രൂപയാണ് കേസിലെ സൂചനകൾ നൽകുന്നവർക്ക് പൊലീസ് പ്രതിഫലം വാഗ്ദാനം ചെയ്തത്. നഗരത്തിലെ സുപ്രധാന മേഖലയിൽ നിന്ന് ചുവന്ന തെരുവ് ആളൊഴിഞ്ഞ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് 15 വർഷം പഴക്കമുള്ള കേസ് വീണ്ടും ചർച്ചയാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി