ഷെയ്‍ഖ് മുജീബ് റഹ്മാൻ വധം; പ്രതിയെ തൂക്കിലേറ്റി, ശിക്ഷ നടപ്പിലായത് 45 വര്‍ഷങ്ങള്‍ക്ക് ശേഷം

Published : Apr 12, 2020, 07:59 AM ISTUpdated : Apr 12, 2020, 10:39 AM IST
ഷെയ്‍ഖ് മുജീബ് റഹ്മാൻ വധം; പ്രതിയെ തൂക്കിലേറ്റി, ശിക്ഷ നടപ്പിലായത് 45 വര്‍ഷങ്ങള്‍ക്ക് ശേഷം

Synopsis

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും  1975 ൽ  പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു.

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്‍ഖ് മുജീബ് റഹ്മാൻ വധക്കേസ് പ്രതിയെ തൂക്കിലേറ്റി. മുതിർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ മജീദിനെയാണ് ധാക്കയിലെ  ജയിലിൽ അർധരാത്രി തൂക്കിലേറ്റിയത്. 25 വർഷമായി ഒളിവിലായിരുന്ന അബ്ദുൽ മജീദ്  ചൊവ്വാഴ്ച യാണ് പിടിയിലായത് . 

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും  1975 ൽ  പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ.  കൊലപാതകം നടന്ന്  45 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ വധശിക്ഷ. ഈ കേസിലെ പ്രതികളായ മറ്റ് അഞ്ചു പേരെ 2009 ൽ തൂക്കിക്കൊന്നിരുന്നു .  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സെലെൻസ്‌കി വീണ്ടും സൗദി അറേബ്യയിൽ, ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ യുക്രൈൻ
ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ