​​ഗ്രാമി അവാർഡ് ജേതാവും ​ഗായകനുമായ ജോ ഡിഫി കൊവിഡ് 19 ബാധ മൂലം മരിച്ചു

By Web TeamFirst Published Mar 30, 2020, 8:31 AM IST
Highlights

ഈ മഹാമാരിയുടെ സമയത്ത് ജാഗ്രതയുള്ളവരും ശ്രദ്ധാലുക്കളുമായി ഇരിക്കാൻ പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു." ഡിഫി ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ.


വാഷിം​ഗ്ടൺ: ​ഗ്രാമി അവാർഡ് ജേതാവും പ്രസിദ്ധ ​ഗായകനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു. 1990 കളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കൊറോണ വൈറസ് ബാധ മൂലമുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണം എന്ന് ഡിഫിയുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും പരിശോധനയ്ക്ക് വിധേയനാകുന്നു എന്നും ഡിഫി അറിയിച്ചത്. 

“ഞാനും എന്റെ കുടുംബവും ഇപ്പോൾ സ്വകാര്യത ആ​ഗ്രഹിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ജാഗ്രതയുള്ളവരും ശ്രദ്ധാലുക്കളുമായി ഇരിക്കാൻ പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു." ഡിഫി ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ. ഒക്ലഹോമ സ്വദേശിയായ ഡിഫി 1990 കളിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ ആരാധകർക്കായി നൽകിയിരുന്നു. പിക്കപ്പ് മാൻ, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്ബോക്സ് (ഞാൻ മരിക്കുകയാണെങ്കിൽ), ജോൺ ഡിയർ ഗ്രീൻ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ചിലതാണ്.

അദ്ദേഹത്തിന്റെ ആദ്യ ആൽബം "തൗസന്റ് വിൻ‌ഡിംഗ് റോഡ്‌സ്" 1990 ൽ പുറത്തിറങ്ങി. ഡിഫിയുടെ ഏറ്റവും ഹിറ്റ് ​ഗാനമായ ഹോം ആൽബത്തിലാണുള്ളത്. അമേരിക്കൻ ഐക്യനാടുകളിൽ 137,000 ആളുകൾ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ടുണ്ട്.  2,400 ൽ അധികം ആളുകൾ മരിച്ചു. 
 

click me!