കോടതി അംഗീകരിച്ചു; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

Published : Aug 03, 2021, 05:28 PM IST
കോടതി അംഗീകരിച്ചു; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

Synopsis

ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.  

വാഷിങ്ടണ്‍: ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു. ട്രസ്റ്റിയിലെ മറ്റൊരംഗമായ വാറന്‍ ബഫറ്റ് ഒഴിവായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്
'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി